ലഹരിവിരുദ്ധ ബോധവൽക്കരണവുമായി വിദ്യാർത്ഥികളൊരുക്കിയ മനുഷ്യചങ്ങല ശ്രദ്ധേയമായി
പുൽപ്പള്ളി : സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ ബോധവൽക്കരണവുമായി പുൽപ്പള്ളി ജയശ്രീ വിദ്യാഭ്യാസ സമുച്ചയത്തിലെ വിദ്യാർത്ഥികൾ ഒരുക്കിയ മനുഷ്യ ചങ്ങല ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ജില്ലാ ആരോഗ്യ വകുപ്പിന്റെയും എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെയും പോലീസ് ഡിപ്പാർട്ട്മെന്റിന്റെയും സഹകരണത്തോടെ ജയശ്രീ ക്യാമ്പസിൽ നടക്കുന്ന ലഹരി വിരുദ്ധ സന്ദേശ പ്രചരണത്തിന്റെ ഭാഗമായാണ് പിടിഎയുടെയും ജനപ്രതിനിധികളുടെയും വിവിധ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പുൽപ്പള്ളി ബത്തേരി റോഡിലെ ഷെഡ് ജംഗ്ഷൻ മുതൽ ജയശ്രീ ക്യാമ്പസ് വരെയുള്ള പാതയോരത്ത് മനുഷ്യ ചങ്ങല തീർത്തത്. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ശാരീരിക മാനസിക ആരോഗ്യപ്രശ്നങ്ങളെ ചെറുക്കുക, ക്യാമ്പസ് ലഹരി വിമുക്തമാക്കുക എന്നീ സന്ദേശങ്ങളുടെ ഭാഗമായി നടത്തിയ മനുഷ്യ ചങ്ങലയിൽ ആദ്യകണ്ണിയായി രാജ്യസഭാംഗം അഡ്വക്കേറ്റ് പി സന്തോഷ് കുമാർ എംപിയും അവസാന കണ്ണിയായി സ്കൂൾ മാനേജർ കെ ആർ ജയറാമും മനുഷ്യ ചങ്ങലയിൽ അണിചേർന്നു. ജനപ്രതിനിധികളും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പ്രദേശവാസികളായ നാട്ടുകാരുമടക്കം നൂറുകണക്കിനാളുകൾ മനുഷ്യ ചങ്ങലയിൽ പങ്കാളികളായി. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ മനുഷ്യചങ്ങലയിൽ കണ്ണികളായവർക്ക് ലഹരി വിരുദ്ധ സമൂഹപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മനുഷ്യ ചങ്ങലയുടെ ഭാഗമായി ജയശ്രീ സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ ഫ്ലാഷ് മോബും എൻഎസ്എസ് വളണ്ടിയർമാർ തെരുവ് നാടകവും അവതരിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കലേഷ് സത്യാലയം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു സാബു, എം വി രാജൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ പി ദിനീഷ് ജില്ലാ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എ ജെ ഷാജി ഡോക്ടർ അഖില, ഡോക്ടർ എസ് ഷിബു, ഷൈൻ പി ദേവസ്യ,പി ആർ സുരേഷ്, മനുപ്രസാദ്, പി വാസു, തൃദീപ് കുമാർ, എം വി ബാബു,ജോർജ് തോമസ്, എം എം ഷിന്റോ, സോളി ജോർജ്, കെ കെ ഷിജിത്ത്കുമാർ സ്വപ്ന പീറ്റർ എന്നിവർ സംസാരിച്ചു.





Leave a Reply