അപ്രതീക്ഷിത മഴ: നഷ്ടപരിഹാരം നല്‍കണം: സതന്ത്ര കര്‍ഷക സംഘം
കല്‍പ്പറ്റ: അപ്രതീക്ഷിത മഴയില്‍ നെല്ല്, കാപ്പി കര്‍ഷകര്‍ക്കുണ്ടായ വിളനാശത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പൊതുവെ പ്രതിസന്ധിയില്‍ കഴിയുന്ന കര്‍ഷകരെ കാലംതെറ്റിവന്ന മഴ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കയാണ്. കൊയ്യാറായ നെല്‍പാടങ്ങള്‍ വെളളത്തിലാണുള്ളത്. കൊയ്‌തെടുത്ത നെല്ല് മണിയാക്കാനും സാധിക്കുന്നില്ല. കുതിര്‍ന്ന നെല്ല് വാങ്ങാന്‍ കച്ചവടക്കാരും വിസമ്മതിക്കുന്നു.
ചെറുതും വലുതുമായ മഴ കാപ്പി വിളവെടുപ്പിനെയും ബാധിച്ചിരിക്കയാണ്. കാപ്പി പറിക്കാനും ഉണക്കാനും കഴിയാതെ ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍. ക്വിന്റല്‍ കണക്കിന് കാപ്പി ഉണക്കാനിട്ട കളത്തില്‍ നിന്നും ഒഴുകി പോയിരിക്കയാണ്. കര്‍ഷകരെ സംബന്ധിച്ചിടുത്തോളം വന്‍ നാശനഷ്ടമാണ് മഴ വരുത്തി വെച്ചത്. കാപ്പി കര്‍ഷകര്‍ക്കുണ്ടായ നഷ്ടം കോഫി ബോര്‍ഡും നെല്‍ കര്‍ഷകരുടെ നഷ്ടം കൃഷി വകുപ്പും നികത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് വി. അസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഖാലിദ് രാജ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ. അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു. ജില്ലയില്‍ രൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് വനം വകുപ്പ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. എം. അന്ത്രു ഹാജി, മായന്‍ മുതിര, കല്ലിടുമ്പന്‍ ഹംസ ഹാജി, അലവി വടക്കേതില്‍, കെ.പി. ലത്തീഫ്, അസീസ് കരേക്കാടന്‍, നാസര്‍ കേളോത്ത് പ്രസംഗിച്ചു.സെക്രട്ടറി സി.മുഹമ്മദ് നന്ദി പറഞ്ഞു.





Leave a Reply