July 10, 2026

ഭൂമി തരം മാറ്റല്‍ അദലത്ത്:സംസ്ഥാനതല ഉദ്ഘാടനം 15 ന് :മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും

0
Img 20240112 2029539bdlsx4
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : ഭൂമി തരം മാറ്റല്‍ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാനന്തവാടി റവന്യു ഡിവിഷണല്‍ ഓഫീസ് റിക്കാര്‍ഡ് റൂമിന്റെ ഉദ്ഘാടനവും ജനുവരി 15 രാവിലെ 11 ന് പനമരം സെന്റ് ജൂഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. ഭൂമി തരം മാറ്റത്തിനുള്ള മുഴുവന്‍ അപേക്ഷകളും സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ രാഹുല്‍ഗാന്ധി എം പി, എം.എല്‍.എമാരായ അഡ്വ.ടി സിദ്ധീഖ്, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡോ.രേണു രാജ്, സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, നഗരസഭാ അധ്യക്ഷന്‍മാരായ സി.കെ രത്‌നവല്ലി, മുജീബ് കേയംതൊടി, ടി.കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ കൃഷ്ണന്‍, ജസ്റ്റിന്‍ ബേബി, ചന്ദ്രിക കൃഷ്ണന്‍, സി. അസൈനാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news