July 10, 2026

ഡോ: പി നാരായണൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ് എം പി ശശികുമാറിന് 

0
Img 20240112 203500
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: വയനാട്ടിൽ നിന്നുള്ള പ്രഥമ എം ബി ബി എസ് ഡോക്ടറും, ആരോഗ്യ ശുശ്രൂഷാ രംഗത്തെ ഉദാത്ത മാതൃകയുമായ ഡോ: പി നാരായണൻ. നായരുടെ    പേരിൽ ഡോ: പി നാരായണൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന 2023ലെ അവാർഡിന് എം പി ശശികുമാർ തെരഞ്ഞെടുക്കപ്പെട്ടതായി ഭാരവാഹികൾ അറിയിച്ചു, ജില്ലയിൽ പൊതുജനാരോഗ്യ രംഗത്ത് നിസ്വാർത്ഥമായി സേവനമനുഷ്ട്ടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് ഈ വർഷം മുതൽ 15000 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്.പ്രശസ്തി പത്രവും ഇതൊടൊപ്പം നൽകും, കഴിഞ്ഞ 30 വർഷമായി മാനന്തവാടി മേഖലയിൽ ആതുര സേവന രംഗത്ത് വിശിഷ്യാ രക്തദാന രംഗത്ത് സജീവ സാന്നിദ്ധ്യമായ ശശികുമാർ ഇതിനകം 50 തവണ സ്വന്തം രക്തം തന്നെ ദാനം ചെയ്ത അപൂർവ്വ മാതൃകയാണ്.അപകടത്തിൽ പരിക്കേറ്റവർ ഉൾപ്പെടെ അത്യാസന്ന നിലയിലായ നിരവധി പേരെ മെഡിക്കൽ കോളേജിലും മറ്റ് വിദൂര ആശുപത്രികളിലും എത്തിച്ച് ജീവൻ രക്ഷിക്കാൻ ശശികുമാർ നൽകുന്ന സേവനം അഭിനന്ദനീയമാണ്.ജനു: 18 ന് രാവിലെ 11 മണിക്ക് മാനന്തവാടി ഹിൽ ബ്ളും സ് സ്ക്കൂളിൽ നടക്കുന്ന ചടങ്ങിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസി: ജസ്റ്റിൻ ബേബി അവാർഡ് സമർപ്പിക്കും, വാർത്ത സമ്മേളനത്തിൽ ട്രസ്റ്റ് പ്രസി: ഡോ: കെ വിജയകൃഷ്ണൻ, സെക്ര: എൻ യു ജോൺ,, കെ ഷാജി എന്നിവർ സംബന്ധിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *