October 8, 2024

കരിങ്ങാരിയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
Eib1k9716821

 

തരുവണ :കരിങ്ങാരി സ്‌കൂളിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു കരിങ്ങാരി ചങ്കരപ്പാൻ സി എച്ച് ബഷീർ (48) ആണ് മരിച്ചത്. ഇന്നലെ അർധരാത്രിയാണ് സംഭവം. പ്രദേശവാസികളോടൊപ്പം മറ്റൊരു വാഹനത്തിൽ മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പോയി വന്ന ശേഷം സ്വന്തം വാഹനത്തിൽ വീട്ടിലേക്ക് പോകുന്നതിനിടയിലായിരു ന്നു അപകടം. രാത്രിയായതിനാൽ അപകടം ആരും അറിഞ്ഞിരുന്നില്ല. കുറച്ച് നേരത്തിന് ശേഷം പിന്നാ ലെ വരികയായിരുന്ന മറ്റ് യാത്രക്കാരാണ് അപകടം കണ്ടതെന്ന് നാട്ടു കാർ പറയുന്നു.ഓട്ടോയുടെ അടിയിൽപ്പെട്ട് രക്തം വാർന്ന് ബഷീർ മരിച്ചിരുന്നു.

 

പരേതനായ ഇബ്രാഹിമിൻ്റേയും മറിയത്തിൻറെയും മകനാണ് ബഷീർ. ഭാര്യ: റെയ്ഹാനത്ത്. മക്കൾ: മിസ്‌രിയ, അഫീ‌ദ, ബരീദ. മരുമകൻ: ഇസ്‌മായിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *