മാനന്തവാടി ക്ഷീരസംഘം: വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് സൗജന്യ മെഡിക്കല്‍ക്യാമ്പ്
മാനന്തവാടി : അറുപതാം വാര്‍ഷികമാഘോഷിക്കുന്ന മാനന്തവാടി ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.രണ്ട് മാസക്കാലം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാചരണ പരിപാടികളുടെ ഭാഗമായുള്ള മെഡിക്കല്‍ ക്യാമ്പ് മാനന്തവാടി സെന്റ്‌ജോസഫ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.ക്യാമ്പിലെത്തിയവര്‍ക്ക് വിദഗ്ധര്‍ പ്രാഥമിക ചികിത്സ സംബന്ധിച്ച ക്ലാസ് നല്‍കി. ജനറല്‍ മെഡിസിന്‍, ഓര്‍ത്തോ ,സര്‍ജറി വിഭാഗത്തിലും നേത്ര പരിശോധനയും ചികിത്സയുമുണ്ടായി. ലാബ് ടെസ്റ്റുകളും സൗജന്യമരുന്നു വിതരണവും നടത്തി. ക്യാമ്പ് ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ അധ്യക്ഷയായി.വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, മില്‍മ ജില്ലാ മേധാവി ബിജുമോന്‍ സ്‌കറിയ, കെ എം വര്‍ക്കി, അഹമ്മദ് പടയന്‍, എസ് അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സെന്റ് ജോസഫ് മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആന്റ് സിഇഒ ഫാ.മനോജ് കവലക്കാടന്‍ ക്യാമ്പിന് നേതൃത്വം നല്‍കി.ക്ഷീരസംഘം പ്രസിഡന്റ് പി ടി ബിജു സ്വാഗതവും സെക്രട്ടറി എം എസ് മഞ്ജുഷ നന്ദിയും പറഞ്ഞു.





Leave a Reply