June 20, 2026

വായനാദിനം: സാമൂഹിക പഠന മുറിയിലേക്ക് 1000 പുസ്തകങ്ങൾ കൈമാറി

0
IMG_20260620_090812
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വായനാദിനത്തിൽ അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ്, ഐ.റ്റി.ടി.ഡി.പി, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ജയ്ഹിന്ദ് ഉന്നതിയിലെ സാമൂഹിക പഠനമുറി ലൈബ്രറിക്കുള്ള പുസ്തക വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. ഗ്രന്ഥശാലകളിൽ നിന്നുള്ള പുസ്തകളിലൂടെ വിദ്യാർത്ഥികൾ വായനയുടെ പുതിയ തലങ്ങൾ കൈവരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. ട്രൈബൽ ലൈബ്രറി പദ്ധതിയുടെ ഭാഗമായാണ് സാമൂഹ്യ പഠനം മുറിയിലേക്ക് പുസ്തകങ്ങൾ കൈമാറിയത്. ഉന്നതിയിൽ നടന്ന പരിപാടിയിൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.വി സുധ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ വി.എൻ ശശീന്ദ്രൻ, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റൈഹാനത്ത്, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷഹർബാൻ സൈതലവി, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസർ ജി.പ്രമോദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.സുമ, വാർഡംഗങ്ങളായ വി കേശവൻ, നാരായണൻ, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജീഷ്, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സുമേഷ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ രജനികാന്ത്, ഊര്മൂപ്പൻ രാജൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *