August 22, 2026

വീടിന്റെ തറ വെഞ്ചരിപ്പ് നടത്തി

0
Ei6xyb158697
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: രാഹുൽ ഗാന്ധി എം.പി യുടെ നിർദ്ദേശപ്രകാരം കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി മേച്ചേരിക്കുന്ന് സുരഭിക്കവലയിൽ മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പണിതു കൊടുക്കുന്ന രണ്ടാമത്തെ വീടിന്റെ തറ വെഞ്ചെരിപ്പ് കർമ്മം മുള്ളൻകൊല്ലി പള്ളി വികാരി. ഫാ. ജസ്റ്റിൻ മൂന്നനാൽ നിർവ്വഹിച്ചു. മുള്ളൻകൊല്ലി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ തറക്കല്ലിട്ടു. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. പി.ഡി.സജി, വാർഡ് മെംബർ ഷിജോയി മാപ്ലശ്ശേരി,പാർട്ടി ഭാരവാഹികളായ ലിസ്സി സാബു മങ്ങാട്ടുകുന്നേൽ, സുനിൽ പാലമറ്റം,മാത്യു ഉണ്ണിയാപള്ളി, സാബു മങ്ങാട്ടുകുന്നേൽ, ജോസ് കുഴുപ്പിൽ, രാജു കടുപ്പിൽ, ടോമി മങ്ങാട്ടുകുന്നേൽ, ജോർജ് തെക്കിനേത്ത് എന്നിവർ സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *