August 23, 2026

വേനൽ ജല ക്ഷാമത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

0
20240115 112111
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : മുള്ളൻ കൊല്ലി പ്രദേശത്ത് ഈ വർഷം പെയ്ത മഴ 760 മില്ലി മീറ്റർ മാത്രമാണ്.കഴിഞ്ഞ വർഷങ്ങളിൽ പെയ്തതിന്റെ പകുതി മാത്രമാണ്. അതുകൊണ്ട് തന്നെ അടുത്ത വേനൽ ജലക്ഷാമത്തിന്റെതായിരിക്കും. ഇതിന് അടിയന്തിര പരിഹാരം കാണാൻ എത്രയും പെട്ടന്ന് തോടുകളിൽ നിലവിൽ ഉണ്ടാക്കിയിട്ടുള്ള ബണ്ടുകൾ, തടയണകൾ, ചെറു ഡാമുകൾ എന്നിവയിൽ ജലം തടഞ്ഞു നിർത്തുന്നതിനു വേണ്ടി ഇവ പുനരുദ്ധരിക്കാൻ മുള്ളൻ കൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കോ-ഓപ്പറേറ്റിവ് കോളേജിൽ വെച്ച് നടന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖല സമ്മേളനം ആവശ്യപ്പെട്ടു.

മേഖലാ സമ്മേളനം സാഹിത്യകാരൻ ഷാജി പുൽപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ പി സുനിൽകുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. എൻ. സത്യാനന്തൻ മാസ്റ്റർ , പി.സി.ജോൺ , ഉഷ ബേബി വി.എസ് ചാക്കോ മാസ്റ്റർ പി.യു മർക്കോസ് പ്രസംഗിച്ചു.

ഒ ടി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റിപ്പോർട്ട് – സി.എം ജോസഫും ,സാമ്പത്തീക റിപ്പോർട്ട് ജമുന – ജി യും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി – ഒ.ടി ശ്രീനിവാസൻ – പ്രസിഡണ്ട് , ഉഷ ബേബി – വൈസ് പ്രസിഡണ്ട് , സി .എം . ജോസഫ് -സെക്രട്ടറി, സിറിയക് സബാസ്റ്റ്യൻ – ജോയന്റ് സെക്രട്ടറി, ജമുന – ജിയെ , ട്രഷറായും സമ്മേളനം തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *