August 23, 2026

പുൽപള്ളി ക്ഷീര സംഘത്തിലേക്ക് പഠന സന്ദർശകരുടെ പ്രവാഹം

0
Img 20240115 111802
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി ഗോപാൽരത്ന അവാർഡിൽ ഒന്നാം സ്ഥാനം നേടിയതിന് ശേഷം ക്ഷീര സംഘം നടപ്പിലാക്കിയ വ്യത്യസ്ത പ്രവർത്തനങ്ങൾ കാണാനും മനസിലാക്കാനും അയൽ ജില്ലകളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പോലും സന്ദർശകർ ദിനം പ്രതി എത്തുന്നു. ഇവരെ സ്വീകരിക്കാനും പ്രവർത്തനങ്ങൾ വിശദീകരിക്കാനും സെക്രട്ടറി എം.ആർ ലതിക, പ്രസിഡന്റ്‌ ബൈജു നമ്പിക്കൊല്ലി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും മുൻ കൈ എടുക്കുന്നു. മറ്റു ജില്ലകളിലെ ക്ഷീര സംഘം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, മിൽമയിലെയും ക്ഷീര വികസന വകുപ്പിലെയും ജീവനക്കാർ, കർഷകർ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, മാധ്യമ പ്രവർത്തകർ എന്നിങ്ങനെ പോകുന്നു സന്ദർശകരുടെ നീണ്ട നിര. മാതൃകയായി മാറിയ പുൽപള്ളി ക്ഷീരസംഘം ജില്ലക്ക് തന്നെ അഭിമാനമായി മാറിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *