അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി വിപുലമാക്കുന്നു ; പുൽപ്പള്ളിയിൽ 1670ഗുണഭോക്തൃ കുടുംബങ്ങൾക്ക് ആനുകൂല്യം
പുൽപ്പള്ളി : ഗ്രാമപഞ്ചായ ത്തിന്റെ 23- 24വാർഷിക പദ്ധതിയിലുൾപ്പെടുത്തി 1670 ഗുണഭോക്തൃ കുടുംബങ്ങൾക്ക് 5 മുട്ടക്കോഴികളെ വീതം വിതരണ ചെയ്യുന്ന പദ്ധതി ആരംഭിച്ചു. ജനറൽ വിഭാഗത്തിൽപ്പെട്ട 1170കുടുംബങ്ങൾക്കും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 500 കുടുംബങ്ങൾക്കും ആണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കുടുംബശ്രീ സംവിധാനം ഉപയോഗപ്പെടുത്തി അടുത്ത വർഷം മുതൽ ഗ്രാമീണമേഖലയിൽ നിന്ന് മുട്ട സംഭരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. നാടൻ മുട്ടയ്ക്ക് വിപണി കണ്ടെത്തുന്നതിനും ഭക്ഷ്യസുരക്ഷാ സംരംഭങ്ങൾ മുഖേന കുടുംബാംഗങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനും പദ്ധതി ഉപകരിക്കും.
മുട്ട സംഭരണ വിപണന പ്രവർത്തനങ്ങൾ സുസ്ഥിരമായ രീതിയിൽ ആരംഭിച്ചതിനു ശേഷം പാൽ സബ്സിഡിക്ക് സമാനമായ രീതിയിൽ കോഴിമുട്ടയ്ക്ക് ഉത്പാദക സബ്സിഡി നൽകുന്ന നൂതന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കും.
പദ്ധതിയുടെ ഗ്രാമ പഞ്ചായത്ത് തല വിതരണോൽഘാടനം പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
ശോഭന സുകു അധ്യക്ഷയായ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജോളി നരിതൂക്കിൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ ഉഷ ടീച്ചർ,ജോഷി ചാരുവേലിൽ തുടങ്ങിയവർ സംബന്ധിച്ചു.പുൽപ്പള്ളി മൃഗാശുപത്രി സീനിയർ വെറ്റിനറി സർജൻ ഡോ. കെ.എസ്. പ്രേമൻ സ്വാഗതവും പദ്ധതിയുടെ പഞ്ചായത്തുതല കോ -ഓർഡിനേറ്റർ റോഷ്ന .സി.ഡി. നന്ദിയും പറഞ്ഞു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ രമേശൻ എ കെ, സുനിത പി കെ, ,ബിനോയി ജെയിംസ്, ബിന്ദു എം ആർ, ജ്യോതി രാജു ജീവനക്കാരായ ബാബു.പി.ഇ , ബേബി. ഓ, ജോസഫ് വിഎം, സന്തോഷ് കുമാർ പി ആർ, ജയാ സുരേഷ്, മാത്യു പി ജെ, സിജി സാബു, മനോജ് കുമാർ പി കെ തുടങ്ങിയവർ വാർഡുതല കോഴി വിതരണത്തിന് നേതൃത്വം നൽകി.





Leave a Reply