May 10, 2026

സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു

0
Img 20240117 202601
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ: തരുവണയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. തരുവണ കരിമ്പനക്കണ്ടി ഉസ്മാന്‍ (52) നാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് അഞ്ചേകാലോടെ തരുവണ ടൗണില്‍ വെച്ചായിരുന്നു സംഭവം. സ്‌കൂട്ടറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ തരുവണ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഉസ്മാനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *