May 10, 2026

പഴഞ്ചനപ്പട’ ജേഴ്‌സി പ്രകാശനം ചെയ്തു

0
Img 20240118 102021
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട:‘പഴഞ്ചനപ്പട’ഫുട്ബോൾ ടീമിന് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ നൽകിയ ജേഴ്‌സിയുടെ പ്രകാശന കർമ്മം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

ടീം ക്യാപ്റ്റൻ ഹാഷിം എൻ, നിഹാൽ വി.കെ, അഹ്മദ് താരീഖ് എൻ തുടങ്ങിയവർ സംബന്ധിച്ചു.

പരസ്പരം സ്നേഹത്തോടെയും ഐക്യത്തോടെയും സഹവർത്തിത്വയോടെയും ജീവിക്കാൻ ഏറ്റവുമധികം സഹായകരമാകുന്ന മികച്ച കായിക സംസ്കാരം പുതു തലമുറയിൽ വളർത്തിയെടുക്കുവാൻ Lഗ്രാമ പ്രദേശങ്ങളിലെ ചെറുതും വലുതുമായ കായിക കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.

വിദ്യാർഥികളുടെ ഏകാഗ്രതയും ബുദ്ധിശക്തിയും സർഗശേഷിയുമെല്ലാം ഏറ്റവുമധികം വികസിക്കുന്നത് ശാരീരികമായ സ്വസ്ഥതയും ആരോഗ്യവും കൈവരിക്കുമ്പോഴാണ്. ആരോഗ്യമുള്ള ഒരു ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും മസ്തിഷ്കവും ഉണ്ടാകൂ. മികച്ച സാമൂഹിക ആരോഗ്യമുള്ള ജനതയെ വളർത്തുവാൻ ഗ്രാമീണ ഫുട്ബോൾ ടീമുകളെ പ്രോത്സാഹിപ്പിക്കുവാൻ നമുക്ക് സാധിക്കണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *