May 10, 2026

ആർ എ റ്റി എഫ് സംസ്ഥാന സമ്മേളനം ഫിബ്രവരി 27, 28 ന് സുൽത്താൻ ബത്തേരിയിൽ

0
Img 20240118 164106
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: റിട്ടയേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ എ റ്റി എഫ് ) സംസ്ഥാന സമ്മേളനം വിപുലമായ പരിപാടികളോടെ 2024 ഫിബ്രവരി 27, 28 തിയ്യതികളിൽ സുൽത്താൻ ബത്തേരിയിൽ നടക്കും.

സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി വയനാട് ജില്ലാ മുസ്ലിംലീഗ് ജനറൽ സിക്രട്ടറി ടി.മുഹമ്മദ് സാഹിബ് ചെയർമാനും,

ആർ എ റ്റി എഫ് സംസ്ഥാന ജനറൽ സിക്രട്ടറി സി.എച്ച് ഹംസ മാസ്റ്റർ ജനറൽ കൺവീനറും, എൻ.എ സലീം ഫാറൂഖി ട്രഷറർറുമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.

മുസ്ലിംലീഗ് ജില്ലാ സിക്രട്ടറി പി.പി അയ്യൂബ് ഉദ്ഘാടനം ചെയ്തു. ആർ എ റ്റി എഫ് സംസ്ഥാന പ്രസിഡണ്ട് എം.സ്വലാഹുദ്ദീൻ മദനി (എറണാകുളം) അധ്യക്ഷം വഹിച്ചു.

വി. ഉമ്മർഹാജി, ഷബീർ അഹമ്മദ് ,എം എ അസൈനാർ,അബ്ദുല്ല മാടക്കര,(മുസ്ലിം ലീഗ്), കെ.പി. യൂസുഫ് ഹാജി, ഖാദർ കോണിക്കൽ (എം.ഇ.എസ്), അബ്ദുൽ മനാഫ് (എം.എസ് എസ് ), പി.കെ പോക്കർ ഫാറൂഖി, അബ്ദുറഹിമാൻ സുല്ലമി (കെ.എൻ എം), ഡോ: ജമാലുദ്ദീൻ ഫാറുഖി (മർക്കസുദ്ദഅവ)

ഡോ: മുസ്തഫ ഫാറൂഖി (മുസ്ലിം കൾചറൽ ഫൗണ്ടേഷൻ), സി കെ ഷമീർ ( ജമാഅത്തെ ഇസ്ലാമി),ഫാത്തിമ ഇക്ബാൽ മേപ്പാടി,റഹ് മത്ത് പിണങ്ങോട് (എം.ജി.എം)

എം.പി.അബ്ദുസ്സലാം, പി.കെ ജാഫർ, ശരീഫ് കാക്കവയൽ (കെ.എ.ടി.എഫ്), കെ.അബ്ദുൽ കരീം മാസ്റ്റർ ( പെൻഷനേഴ്‌സ ലീഗ്), പി.ഇബ്രാഹിം മാസ്റ്റർ , അബ്ദുസ്സലാം സുല്ലമി, എൻ അബ്ദുൽ കരീം മാസ്റ്റർ ( മലപ്പുറം) പ്രസംഗിച്ചു.ഹംസ മാസ്റ്റർ സ്വാഗതവും സലീം ഫാറൂഖി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *