May 10, 2026

വികസന സെമിനാര്‍ നടത്തി

0
Img 20240118 190605
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്തിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും വികസന സെമിനാര്‍ നടത്തി. പനമരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിഎം ആസ്യ അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂര്‍ നിര്‍വ്വഹിച്ചു. കരട് പദ്ധതി രേഖയില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ലൈഫ് ഭവന പദ്ധതി, കാര്‍ഷിക മേഖല, പ്രാദേശിക സാമ്പത്തിക വികസനം, തൊഴിലവസരങ്ങള്‍, മാലിന്യനിര്‍മാര്‍ജനം എന്നീ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാറായില്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍മാരായ ബിന്ദു പ്രകാശ്, കെ.ബി നസീമ, പനമരം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷീമാ മാനുവല്‍, കെ ടി സുബൈര്‍, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷന്‍ എം കെ ബഷീര്‍, പഞ്ചായത്ത് സെക്രട്ടറി ടി.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കേഴ്‌സ്, ആശാവര്‍ക്കര്‍മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *