May 10, 2026

ബത്തേരി നഗരസഭയില്‍ വികസന സെമിനാർ നടത്തി 

0
Img 20240118 190853
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി : സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ കേരള സംസ്ഥാന സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് പ്രസിഡന്റ് സി.കെ ശശീന്ദ്രന്‍ വികസന സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് അധ്യക്ഷത വഹിച്ചു. പദ്ധതി രേഖ പ്രകാശനം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് നിര്‍വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എന്‍ എ വിജയകുമാര്‍ പദ്ധതി വിശദീകരിച്ചു. ശുചിത്വം, കുടിവെള്ള ലഭ്യത, സമഗ്ര ഊരുകേന്ദ്ര വികസന പദ്ധതി, മുഴുവന്‍ റോഡുകളുടെയും വികസനം, നഗര വികസനം, സാംസ്‌കാരിക കൂട്ടായ്മകള്‍, വയോജന/ ഭിന്നശേഷി സൗഹൃദ നഗരസഭ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലനം, കാര്‍ഷിക മേഖലയില്‍ ആധുനിക യന്ത്രവല്‍ക്കരണം തുടങ്ങി വനിത, പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഭിന്നശേഷി,ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളെയും പരിഗണിച്ച് സമഗ്രമായ വികസന പദ്ധതികളാണ് നഗരസഭ വിഭാവനം ചെയ്തിട്ടുള്ളത്. നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് ലിഷ, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി കെ സഹദേവന്‍, സാലി പൗലോസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാമില ജുനൈസ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ റഷീദ്, വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോം ജോസ്, രാധാരവീന്ദ്രന്‍, കെ സി യോഹന്നാന്‍, സി കെ ആരിഫ്, നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.ജി ബിജു, സുപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, നഗരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *