April 16, 2026

കാപ്പ ചുമത്തി ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി മോഷണ കേസില്‍ അറസ്റ്റില്‍

0
Img 20240121 103847
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: തലപ്പുഴ മേലേ വരയാല്‍ കുരുമുട്ടത്ത് പ്രജീഷ് ( 48) നെയാണ് തലപ്പുഴ പോലിസ് മോഷണ കേസില്‍ അറസ്റ്റ് ചെയ്തത്. ജനുവരി 12 ന് തലപ്പുഴ 44 ആം മൈല്‍ ശ്രീ വള്ളിയൂര്‍ ദുര്‍ഗ ഭഗവതി ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് 15000 രൂപ കവര്‍ന്ന കേസിലാണ് ഇയാളെ തലപ്പുഴ എസ് എച്ച് ഒ അരുണ്‍ ഷാ, എസ് ഐ വിമല്‍ ചന്ദ്രന്‍, എസ് സി പി ഒ മാരായ എ ആര്‍ സനില്‍, സിജുമോന്‍, ബി ടി അബ്ദുള്ള എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. കാപ്പചുമത്തി തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്ത പ്രജീഷ് കണ്ണൂര്‍ ജയിലില്‍ 6 മാസത്തെ ശിക്ഷ കഴിഞ്ഞ് 2023 ഡിസംബര്‍ 8 നാണ് ജയില്‍ മോചിതനായത്.സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 30 ലെറെ മോഷണ കേസുകളില്‍ പ്രതിയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *