May 20, 2024

മനുഷ്യ മതിൽ തീർത്ത് യുവത.

0
Img 20240121 104143

 

കൽപ്പറ്റ : ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തി

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ മുതൽ കൽപ്പറ്റ വരെ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ അനുബന്ധമായി വയനാട്ടിൽ സംഘടിപ്പിച്ച ചങ്ങല യുവജന മതിലായി മാറി. വയനാട് റെയിൽവേയോടുള്ള കേന്ദ്ര അവഗണനയ്ക്കും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെയുള്ള പ്രതിഷേധ സമരമായാണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. 8 ബ്ലോക്കുകളിൽ നിന്നുള്ള ഡിവൈഎഫ്ഐ പ്രവർത്തകരാണ്. വിവിധ മേഖലകളിലെ പ്രമുഖരും ഒട്ടനവധി സംഘടനകളും മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാർഡ്യവുമായെത്തി. . 12 കേന്ദ്രങ്ങളിൽ വിശദീകരണ യോഗവും നടന്നു.

കൽപ്പറ്റ പുതിയ സ്റ്റാന്റ് പരിസരത്ത് മനുഷ്യ ചങ്ങലയുടെ ഉദ്ഘാടനം പി ഗഗാറിൻ നിർവ്വഹിച്ചു. ഓ ആർ കേളു എംഎൽഎ അദ്ധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് , മുൻ ഇന്ത്യൻ ഫുട്ബോൾ താരം സുശാന്ത് മാത്യു, സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി കെ രമേഷ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷ്, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനസ് റോസ്ന സ്റ്റെഫി, ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് രമേഷ് ഉണർവ്വ്, എകെഎസ് ജില്ലാ സെക്രട്ടറി എം എസ് പ്രസാദ് എന്നിവർ സംസാരിച്ചു. തുടക്ക കേന്ദ്രമായ മുട്ടിലിൽ സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നുള്ള കവയത്രി എൻ എസ് പ്രകൃതി അദ്ധ്യക്ഷയായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, എ എൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു. പാറക്കൽ, എടപ്പെട്ടി, അമൃത് ജഗ്ഷൻ, കൈനാട്ടി, സിവിൽ, ജൈത്ര ജംഗ്ഷൻ, ആനപ്പാലം, എച്ച് ഐ എം സ്കൂൾ ജംഗ്ഷൻ,ചുംങ്കം ജംഗ്ഷൻ, പോസ്റ്റോഫീസ് ജംഗ്ഷൻ, എന്നിവിടങ്ങളിലും പൊതുയോഗം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ ആർ ജിതിൻ, സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു, സി ഷംസുദ്ദീൻ, കെ മുഹമ്മദലി, അർജ്ജുൻ ഗോപാൽ, എം രമേഷ്, പി ജംഷീദ്, ജോബിസൺ ജെയിംസ്, ഷെജിൻ ജോസ്, കെ വിപിൻ, ടി പി റിഥുശോഭ്, വി ബി ബബീഷ്, കെ എസ് ഹരിശങ്കർ, ഇന്ദു പ്രഭ, എം ബിജുലാൽ, ഇസ്മായിൽ, അനിഷ സുരേന്ദ്രൻ, വിനീഷ് കുപ്പാടി, സിബിൽ ബാബു, സി എം രജനീഷ് , ബിനീഷ് മാധവ്, ജാനിഷ എന്നിവർ നേതൃത്വം നൽകി. മനുഷ്യച്ചങ്ങല വിജയിപ്പിച്ച മുഴുവനാളുകളേയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *