April 16, 2026

പത്മപ്രഭ പൊതു ഗ്രന്ഥാലയവും കൊട്ടാരം ചാരിറ്റീസ് ട്രസ്റ്റും ചേർന്ന് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

0
Eizomyd53763
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയവും കൊട്ടാരം ചാരിറ്റീസ്    ട്രസ്റ്റും ചേര്‍ന്ന് എം.പി. വീരേന്ദ്രകുമാര്‍ ഹാളില്‍ സംഘടിപ്പിച്ച രചനാ മത്സരങ്ങള്‍ ട്രസ്റ്റ് സെക്രട്ടറി കൊട്ടാരം കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ചിത്രരചന, കവിതാ രചന, കഥാരചന, ഉപന്യാസ രചന എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍. ഹൈസ്‌കൂള്‍ – ഹയര്‍ സെക്കന്ററി തലങ്ങളില്‍ നിന്ന് എണ്‍പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ചടങ്ങില്‍ ഗ്രന്ഥാലയം/ വൈസ് പ്രസിഡന്റ് ഇ. ശേഖരന്‍ അധ്യക്ഷത വഹിച്ചു. ജന. കണ്‍വീനര്‍ വി.കെ. സജികുമാര്‍, സി. അബ്ദുള്‍ സലാം, എന്‍.കെ. ഹരീഷ് കുമാര്‍എന്നിവര്‍ സംസാരിച്ചു. ലൈബ്രേറിയന്‍ പി. ഗോവിന്ദന്‍ പി.സി. സോമന്‍, കെ.പി. അതുല്യ, റോസ് മരിയ ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *