ഡോ: പി നാരായണൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് 2023ലെ അവാർഡ്എം പി ശശികുമാറിന് സമർപ്പിച്ചു.
മാനന്തവാടി :വയനാട്ടിൽ നിന്നുള്ള പ്രഥമ എം ബി ബി എസ് ഡോക്ടറും, ആരോഗ്യ ശുശ്രൂഷാ രംഗത്തെ ഉദാത്ത മാതൃകയുമായ ഡോ: പി നാരായണൻ നായരുടെ പേരിലുള്ള അവാർഡ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജസ്റ്റിൻ ബേബി ശശികുമാറിന് കൈമാറി.
ജില്ലയിൽ പൊതുജനാരോഗ്യ രംഗത്ത് നിസ്വാർത്ഥമായി സേവനമനുഷ്ട്ടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഏർപ്പെടുത്തിയിട്ടുളള്ള
പ്രശസ്തി പത്രവും 15,000 രൂപയുടെ ക്യാഷ് അവാർഡുമാണ് കൈമാറിയത്.
കഴിഞ്ഞ 30 വർഷമായി മാനന്തവാടി മേഖലയിൽ ആതുര സേവന രംഗത്ത് വിശിഷ്യാ രക്തദാന രംഗത്ത് സജീവ സാന്നിദ്ധ്യമായ ശശികുമാർ ഇതിനകം 50 തവണ സ്വന്തം രക്തം ദാനം ചെയ്യുകയും
.അപകടത്തിൽ പരിക്കേറ്റവർ ഉൾപ്പെടെ അത്യാസന്ന നിലയിലായ നിരവധി പേരെ മെഡിക്കൽ കോളേജിലും മറ്റ് വിദൂര ആശുപത്രികളിലും എത്തിച്ച് ജീവൻ രക്ഷിക്കാൻ ശശികുമാർ നൽകുന്ന സേവനവും മുൻനിർത്തിയാണ് അവാർഡ് നൽകിയത്.
മാനന്തവാടി ഹിൽ ബ്ളൂമ്സ് സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഡോ: കെ.വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ: പി.നാരായണൻ നായർ, ഡോ:സി.കെ.രൺജിത്ത്, അഡ്വ: സി.കെ.സന്തോഷ്, ഷെവലിയാർ കെ.പി.മാത്തായി, സംബന്ധിച്ചു.
സെക്ര: എൻ യു ജോൺ സ്വാഗതവും കെ.ജോർജ് ജോസഫ് നന്ദിയും പറഞ്ഞു.





Leave a Reply