ബാലിക ദിനം: സൗജന്യ കരാട്ടേ പരിശീലനം ആരംഭിച്ചു
മൊതക്കര: ജി.എൽ.പി.എസ്. മൊതക്കരയിൽ ദേശീയ ബാലികാ ദിനാചരണവും പെൺകുട്ടികൾക്കുള്ള കരാട്ടേ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ചടങ്ങിൽ യുവ കവി രതീഷ് മൊതക്കരയെ പൊന്നാട അണിയിച്ചു പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.എം. അനിൽകുമാർ അധ്യക്ഷനായിരുന്നു. രജിലേഷ് വിജിത്ത് ഹരിദാസ് നിഷ പ്രിയ ബാലൻ എം.എ എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപകൻ മണി കണ്ഠൻ എം. സ്വാഗതവും പി.റ്റി.എ. പ്രസിഡണ്ട് എം.പി. പ്രകാശൻ നന്ദിയും പറഞ്ഞു.





Leave a Reply