October 6, 2024

ദമ്പതികൾ ഷോക്കേറ്റ് മരിച്ചു

0
Img 20240125 195632

പുൽപ്പള്ളി:കുടിവെള്ളത്തിനുള്ള മോട്ടറിലേക്കുള്ള കണക്ഷൻ ശരിയാക്കുന്നതിനിടയിൽ ഷോക്കേറ്റ് ഗൃഹനാഥനും വീട്ടമ്മയും മരിച്ചു .കാപ്പി സെറ്റ് ചെത്തിമറ്റം പുത്തൻപുരയിൽ ശിവദാസൻ (62)ഭാര്യ സരസമ്മ (56) എന്നിവരാണ് മരണപ്പെട്ടത് .വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. വീട്ടിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ തകരാറിലായതിനെത്തുടർന്ന് ഇതിലേക്കുള്ള വൈദ്യുതി കണക്ഷൻ ശരിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ ഷോക്കേറ്റാണ് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റത്. ഇവരുടെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തി ഇരുവരെയും പുൽപ്പള്ളിയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സരസമ്മ മരണപ്പെട്ടിരുന്നു .തുടർന്ന് ശിവദാസനെ സുൽത്താൻബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാർഗ്ഗമധ്യേ മരണപ്പെടുകയാണുണ്ടായത് .മകൻ :ആഖേഷ് . മരുമകൾ :രാജി .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *