ഷൈൻ ബോർഡ്’പ്രോഗ്രാം നടത്തി
കൽപ്പറ്റ : വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലാ ഭരണകൂടം ആഹ്വാനം ചെയ്ത ഷൈൻ ബോർഡ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ടൂറിസം സൈൻ ബോർഡുകൾ ക്ലീൻ ചെയ്തു കൊണ്ട് വയനാട് ടൂറിസം അസോസിയേഷനും പങ്കാളികളായി.
വൈത്തിരി പൂക്കോട് ജംഗ്ഷനിൽ നടന്ന ചടങ്ങ് ജില്ലാ ട്രഷറർ സൈഫ് വൈത്തിരി ഉദ്ഘാടനം ചെയ്തു. സുൽത്താൻബത്തേരി താലൂക്ക് സെക്രട്ടറി അൻവർ മേപ്പാടി, വൈത്തിരി താലൂക്ക് പ്രസിഡണ്ട് ഏ ഓ വർഗീസ്, വൈത്തിരി യൂണിറ്റ് ട്രഷർ തോമസ് തളിപ്പുഴ, മീനങ്ങാടി യൂണിറ്റ് പ്രസിഡന്റ് സനീഷ് കെ എം, മീനങ്ങാടി യൂണിറ്റ് അംഗങ്ങളായ ഷിബു മീനങ്ങാടി, ഫിർഷാദ് മീനങ്ങാടി, വൈത്തിരി താലൂക്ക് മെമ്പർ ഷിന്റോ അഗസ്റ്റിൻ നേതൃത്വം നൽകി.





Leave a Reply