ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ ക്വിസ് മത്സരം നടത്തി
കല്‍പ്പറ്റ : ജവഹര്‍ ബാല്‍ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ മെഗാ ക്വിസ് മത്സരം നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അന്‍പതോളം കുട്ടികള്‍ പങ്കെടുത്തു. അനസ് മാലിക് കെ.ടി ഒന്നാം സ്ഥാനവും അന്‍സഫ് അമാന്‍ രണ്ടാം സ്ഥാനവും അസിം ഇഷാന്‍ മൂന്നാം സ്ഥാനവും നേടി. ജില്ലാ ചീഫ് കോഡിനേറ്റര്‍ ഡിന്‍റോ ജോസ് ഉദ്ഘാടനം ചെയ്തു, ഷഫീക്ക് സി അധ്യക്ഷനായിരുന്നു. എന്‍.ജി.ഒ അസോസിയേഷന്‍ സിവിൽ ബ്രാഞ്ച് പ്രസിഡണ്ട് ലൈജു ചാക്കോ മുഖ്യപ്രഭാഷണം നടത്തി. അനൂപ് കുമാര്‍, സതീഷ് നെന്മേനി, ജിജി വര്‍ഗ്ഗീസ്, അഷ്കര്‍ അലി, ജോസ് മാത്യു, സുകന്യ അഷിന്‍, അലന്‍ ജോസഫ്, ബേസില്‍ വര്‍ഗ്ഗീസ്, എല്‍ന മരിയ സജി, റസിന്‍ റിയാസ് എന്നിവര്‍ സംസാരിച്ചു.





Leave a Reply