June 20, 2026

യാത്രയയപ്പും കുടുംബ സഹായ നിധി വിതരണവും

0
Img 20240128 103355
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: സർവീസിൽ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് യാത്രയയപ്പും, സർവീസിലിരിക്കെ മരണപ്പെട്ട ഉദ്യാഗസ്ഥന്റെ ആശ്രിതർക്ക് കുടുംബ സഹായ നിധി വിതരണവും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെയും കേരള പോലീസ് അസോസിയേഷൻ്റെയും വയനാട് ജില്ലാ കമ്മറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പോലീസ് സേനയിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഈ മാസം 31ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന ബത്തേരി ട്രാഫിക് യൂണിറ്റിലെ എസ്.ഐ ഒ.കെ. രവീന്ദ്രനാണ് യാത്രയയപ്പ് നൽകിയത്. അകാലത്തിൽ മരണമടഞ്ഞ ബത്തേരി ട്രാഫിക് യൂണിറ്റിലെ എസ്.സി.പി.ഒയായിരുന്ന ബി. റോയിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി സ്വരൂപിച്ച 9,36,000 രൂപയും ചടങ്ങിൽ നൽകി. റോയിയുടെ ഭാര്യ സഹായ നിധി ഏറ്റുവാങ്ങി.

യാത്രയയപ്പും കുടുംബ സഹായ നിധി വിതരണവും മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ടി. നാരായണൻ ഐ.പി.എസ് മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ കെ പി ഓ എ ജില്ലാ പ്രസിഡണ്ട് എം.എ. സന്തോഷ് അധ്യക്ഷത വഹിച്ചു. സ്പഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എൻ.ഒ. സിബി, ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്.പി എ. റാബിയത്ത്,  കെ പി ഓ എ ജില്ലാ സെക്രട്ടറി പി.സി. സജീവ്, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് സണ്ണി ജോസഫ്, കെ പി എ ജില്ലാ പ്രസിഡണ്ട് ബിപിൻ സണ്ണി എന്നിവർ സംസാരിച്ചു. കെ പി എ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്ക് സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി ജോർജ് നിറ്റസ് നന്ദിയും പറഞ്ഞു.

.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *