May 10, 2026

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി മുസ്ലിം ലീഗ് പ്രതിനിധി നൂർഷ ചേനോത്ത്‌ തിരഞ്ഞെടുക്കപ്പെട്ടു

0
20240130 101511
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ടായി മുസ്ലിം ലീഗ് പ്രതിനിധി നൂർഷ ചേനോത്ത്‌ തിരഞ്ഞെടുക്കപ്പെട്ടു. മുന്നണി ധാരണ അനുസരിച്ചാണ് പുതിയ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.

കമ്പളക്കാട് പന്ത്രണ്ടാം വാർഡിൽ നിന്നാണ് നൂർഷ തെരഞ്ഞെടുക്കപ്പെട്ടത്. 5 നെതിരെ 13 വോട്ടുകൾക്കാണ് വിജയിച്ചത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് എം എസ് എഫ്,യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ ജില്ലാ എം എസ് എഫ് ജനറൽ സെക്രട്ടറി, നിയോജകമണ്ഡലം യൂത്ത് ലീഗ് ട്രഷറർ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട്, കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ലീഡർ, മുട്ടിൽ ഡബ്ലിയു എം ഒ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, പഞ്ചായത്ത് യൂത്ത് കോഡിനേറ്റർ അടക്കമുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ ആയി കോൺഗ്രസിലെ ജെസ്സി ലെസ്‌ലി തിരഞ്ഞെടുക്കപ്പെട്ടു അനുമോദന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രജിത കെ വി അധ്യക്ഷത വഹിച്ചു, ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി, സംസ്ഥാന യൂത്ത് ലീഗ് ട്രഷറർ പി ഇസ്മായിൽ, ഡിസിസി വൈസ് പ്രസിഡണ്ട് ഒ വി അപ്പച്ചൻ, മണ്ഡലം ലീഗ് ട്രഷറർ കടവൻ ഹംസ, അനന്തകൃഷ്ണ കൗഡർ, വിപി യൂസഫ്, വിപി ഷുക്കൂർ, ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി എച്ച് ഫസൽ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിത്യാ ബിജു, ബ്ലോക്ക് മെമ്പർ ടി മണി, വികസന കമ്മറ്റി കൺവീനർ സി രവീന്ദ്രൻ, നെല്ലോളി കുഞ്ഞമ്മദ്, അയമു കരണി വി എസ് സിദ്ദീഖ്,സുജേഷ് കുമാർ കൂടോത്തുമല്‍, ഇബ്രാഹിം നെല്ലിയമ്പം,മുരളി മാഷ്,റഹിയാനത്ത് ബഷീർ,അബ്ദുള്ള വരിയിൽ, റിംഷാദ് മില്ല് മുക്ക്,കെ കെ ഷാജിത്ത് മുത്തലിബ് പഞ്ചാര ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നജീബ് കരണി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കുഞ്ഞായി, പഞ്ചായത്ത് മെമ്പർമാരായ.ബിനു ജേക്കബ്, കമലരാമൻ,സുമ ടീച്ചർ, ഷംസുദ്ദീൻ പള്ളിക്കര, സന്ധ്യ ലിഷു, സരിത മണികണ്ഠൻ,റഷീദ് കമ്മിച്ചാൽ, രോഷ്മ രമേശ്, സലിജ ഉണ്ണി, സീനത്ത് തെൻവീർ, ലത്തീഫ് മേമാടൻ,  ബിന്ദു, എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *