August 1, 2026

കൊലയാളി ആനയെ വെടിവെച്ചു കൊല്ലണം : യൂത്ത് ലീഗ്

0
Img 20240211 195015
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : മാനന്തവാടിയില്‍ കര്‍ഷകനെ ക്രൂരമായി കൊലപ്പെടുത്തിയ കാട്ടാനയെ വെടിവെച്ചു കൊല്ലണമെന്ന് മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുളള ഉത്തരവിടാന്‍ ജില്ലാ കലക്ടര്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും നിയമപരമായ അധികാരമുണ്ടെന്നിരിക്കെ മയക്കുവെടി വെച്ച് പിടികൂടാനുളള നീക്കം ജനങ്ങളോടുളള വെല്ലുവിളിയാണ്. കഴിവുകെട്ട വകുപ്പ് മന്ത്രിയും നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്ന വനംവകുപ്പ് ഉദ്യാഗസ്ഥരുമാണ് അജിത്തിന്റെ ദാരുണ മരണത്തിന് ഉത്തരവാദികള്‍. കര്‍ഷകരെ തുടര്‍ച്ചയായി കണ്ണീര്‍ കുടിപ്പിക്കുന്ന ഈ സ്ഥിതി തുടര്‍ന്നാല്‍ നിയമലംഘന സമരം തന്നെ ചെയ്യേണ്ടി വരുമെന്നും യൂത്ത് ലീഗ് അറിയിച്ചു. യോഗത്തില്‍ കബീര്‍ മാനന്തവാടി, ഷബീര്‍ സൂഫി, യാസിര്‍ ചിറക്കര, ഷംസുദ്ധീന്‍. ടി എന്നിവര്‍ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *