July 9, 2026

പള്ളിക്കുന്ന് തിരുനാൾ 18 ന് സമാപിക്കും.

0
20240212 163234
By ന്യൂസ് വയനാട് ബ്യൂറോ

 

പള്ളിക്കുന്ന് :  മലബാറിലെ പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ പളളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലെ 116-ാം വാർഷിക തിരുനാൾ ഫെബ്രുവരി 18 ന് സമാപിക്കും.18 ന് വൈകുന്നേരം 4.30 ന് ഇടവക വികാരി റവ. ഡോ. അലോഷ്യസ് കുളങ്ങര ഗ്രോട്ടോയിൽ കൊടിയിറക്കും.തുടർന്ന് സുൽത്താൻപേട്ട് രൂപതമെത്രാൻ മോസ്റ്റ് റവ.ഡോ. ആൻറണിസാമി പീറ്റർ അബീർ മുഖ്യകാർമ്മികത്വം വഹിആണ ക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലി.തുടർന്ന് മാതാവിൻറെ തിരുസ്വരൂപവുമേന്തി പള്ളിക്കു ചുറ്റും പ്രദക്ഷിണം, നടയടക്കൽ എന്നിവയും ഉണ്ടായിരിക്കും.ശേഷം കൊച്ചിൻ ചന്ദ്രകാന്തയുടെ ‘നത്ത് മാത്തൻ ഒന്നാം സാക്ഷി ‘എന്ന സാമൂഹ്യസംഗീതനാടകം അരങ്ങേറും.ഫെബ്രുവരി 17 വരെയുള്ള ദിവസങ്ങളിൽ പള്ളിയിൽ ഇടവിട്ട് ദിവ്യബലിയും ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ നേർച്ചഭക്ഷണവും ഉണ്ടായിരിക്കും.17 വരെ എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ആഘോഷമായ തിരുനാൾ ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *