ഒമ്പതര കിലോ മലമാനിറച്ചി പിടികൂടി
മേപ്പാടി: സഹോദരങ്ങളുടെ വീടുകളിൽ സൂക്ഷിച്ച മലമാനിന്റെ ഇറച്ചി വനപാലകർ പിടികൂടി. ഉപ്പുപാറ കൂമ്പിൽ സുലെെമാൻ, അനുജൻ അഷറഫ് എന്നിവരുടെ വീടുകളിൽ നിന്ന് ഒമ്പതര കിലോ ഇറച്ചി കണ്ടെത്തിയത് . മറ്റെരു സഹോദരൻ സലാം ഉൾപ്പെടെ മൂന്നുപേരും ഒളിവിലാണ്.
രഹസ്യ വിവരത്തെ തുടർന്ന് ചൊവ്വ രാവിലെ നടത്തിയ പരിശോധനയിലാണ് സുലെമാന്റെ വീട്ടിൽ നിന്നും എട്ട് കിലോ ഇറച്ചി കണ്ടെടുത്തത്. വീടിന് സമീപത്ത് നിന്നും മാനിന്റെ കാലുകൾ, തോല് എന്നിവ കുഴിച്ചിട്ട നിലയിലും കണ്ടെത്തി. അഷറഫിന്റെ വീട്ടിൽ നിന്നും ഒന്നര കിലോ ഇറച്ചിയും കണ്ടെടുത്തു. എവിടെ നിന്നാണ് വേട്ടയാടിയതെന്ന് വ്യക്തമായിട്ടില്ല. മേപ്പാടി റെയിഞ്ച് ഓഫീസർ ഹരിലാൽ, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ അരവിന്ദാക്ഷൻ കണ്ടോത്തുപാറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികൾക്കായുള്ള ഊർജ്ജിതമായി നടക്കുന്നതായി അധികൃതർ അറിയിച്ചു.





Leave a Reply