സ്കൂൾപ്രിൻസിപ്പാൾ മയക്കുമരുന്നുമായി പിടിയിൽ
വൈത്തിരി: മാരക മയക്കുമരുന്നായ എംഡിഎംഎ യു മായി സ്കൂൾ പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി ജയശ്രീ സ്കൂൾ പ്രിന്‍സിപ്പാള്‍ പുല്‍പ്പള്ളി രഘുനന്ദനം വീട്ടില്‍ ജയരാജ് (48) നെയാണ് വൈത്തിരി പോലീസ് 0.26 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തത്.അതേ സമയം ഇദ്ദേഹത്തിൻ്റെ കൂടെ സഞ്ചരിച്ച സഹയാത്രികൻ വാഹനത്തിൽ വെച്ചതാണന്നും പറയപ്പെടുന്നു. ബത്തേരി സ്വദേശി അസ്ഹാക്കി നെ താമരശേരി ഇറക്കി വരുമ്പോഴായാണ് വൈത്തിരിയിൽ നിന്നും പിടിയിലാകുന്നത്.
ഇദ്ദേഹം സഞ്ചരിച്ചകെ എല്‍ 55 ഡി 7878 നമ്പര്‍ വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ വൈത്തിരി ആശുപത്രി റോഡ് കവലയില്‍ വെച്ച് എസ്.ഐ പി.വി പ്രശോഭും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.





Leave a Reply