October 7, 2026

സുരഭിക്കവലയിൽ ഭീതിയിലാഴ്ത്തിയ കടുവയെ മയക്ക് വെടി വെക്കാൻ ഉത്തരവ്.

0
Img 20240216 133053
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി : സുരഭിക്കവലയെയും പരിസര പ്രദേശങ്ങളെയും കഴിഞ്ഞ രണ്ടാഴ്ച ക്കാലമായി ഭീതിയിലാഴ്ത്തുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. കടുവയെ നിരവധി കൂടുകള്‍ സ്ഥാപിച്ച് പിടികൂടാന്‍ ശ്രമിച്ചിട്ടും നടക്കാത്ത സാഹചര്യത്തിലാണ് മയക്കുവെടി വെക്കാന്‍ ഉത്തരവിട്ടിട്ടുള്ളത്.
ജനവാസ മേഖലയിലിറങ്ങിയ കടുവയെ കൂടുതല്‍ ക്യാമറ ട്രാപുകള്‍ സ്ഥാപിച്ച് തിരിച്ചറിഞ്ഞ ശേഷം കൂടു വെച്ച് പിടിക്കാന്‍ സാധിക്കാത്ത പക്ഷം കുറഞ്ഞത് മൂന്ന് വെറ്ററിനറി ഡോക്ടര്‍മാരുടേയും, ആര്‍ ആര്‍ ടി യുടേയും സഹായത്തോടെ മയക്കുവെടി വെക്കണമെന്നാണ് ഉത്തരവ്.കടുവ നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്നിട്ടും, നിരന്തരമായി സാന്നിധ്യമുണ്ടായിട്ടും കടുവയെ പിടികൂടാത്തതില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് നടന്നു വരുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇപ്പോള്‍ കടുവയെ മയക്കുവെടി വെക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *