പോളിൻ്റെ മൃതദേഹവുമായി ടൗണിൽ പ്രതിഷേധം നടത്തും; ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രം സംസ്കാരം.
പുൽപ്പള്ളി: കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവനം വകുപ്പ് താൽക്കാലിക വാച്ചർ പാക്കം വെള്ളച്ചാലിൽ പോളിൻ്റെ (50) മൃതദേഹം പോസ്റ്റ് മാർട്ടം കഴിഞ്ഞു. മൃതശരീരം പുല്പള്ളി ബസ് സ്റ്റാന്‍ഡില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്നും തുടര്‍ന്ന് തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ പരിഗണിച്ചാല്‍ മാത്രമേ മൃതദേഹം സംസ്കരിക്കുകയുള്ളുവെന്നും പ്രതിഷേധക്കാർ പറഞ്ഞു. 10 സെൻ്റിൽ താഴെ മാത്രം ഭൂമിയുള്ള പോളിൻ്റെ കുടുംബത്തിൻ്റെ ഏക വരുമാനം താൽക്കാലിക വാച്ചർ ജോലിയായിരുന്നു.
ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും പോസ്റ്റ് മാർട്ടം കഴിഞ്ഞ ആംബുലൻസിൽ മൃതദേഹം വയനാട്ടിലെത്തി. പുൽപ്പള്ളി സെൻ്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിലാകും സംസ്ക്കാരം. ഭാര്യ. സാനി
ഏക മകൾ സോന





Leave a Reply