രക്തസാക്ഷികൾ ചിന്തിയ ചോര പാഴായിപ്പോകാതെ നോക്കേണ്ടത് ഉത്തരവാദിത്തം – ടി.യു.സി.ഐ
കൽപ്പറ്റ:രക്തസാക്ഷികൾ ചിന്തിയ ചോര പാഴായിപ്പോകാതെ നോക്കേണ്ടത് വിപ്ലവശക്തികളുടെയും മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും ചരിത്രപരമായ രാഷ്ട്രീയ ഉത്തരവാദിത്തമാണന്ന് ടി.യു.സി.ഐ വയനാട് ജില്ലാ കമ്മിറ്റി രണ്ടാം കർഷക സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് ടി.യു.സി.ഐ വയനാട് ജില്ലാ കമ്മിറ്റി. പൊലീസിൻെറ ടിയർ ഗ്യാസ്, റബർ ബുള്ളറ്റ് ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഗ്യാൻസിംഗിന് ആദരമർപ്പിച്ചു. ഐ ക്യദാർഢ്യ യോഗം ടി.യു.സി.ഐ സംസ്ഥാന പ്രസിഡണ്ട് കെ.വി. പ്രകാശ് ഉദ്ഘാടനം ചെRയ്തു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെല്ലാം പരാജയപ്പെട്ട സന്ദിഗ്ദ്ധഘട്ടത്തിലാണ് രാജ്യത്തെ അന്നദാതാക്കളായ കർഷകരുടെ ചരിത്ര പ്രസിദ്ധമായ സമരം അതിൻ്റെ വിജയക്കൊടി പാറിച്ചത്. ഒരു വർഷം നീണ്ട സമരം 700 ലധികം രക്തസാക്ഷികളെ വിലയായി നൽകേണ്ടി വന്നെങ്കിലും സ്വതന്ത്ര ഇന്ത്യ ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരവീര്യമാണ് കർഷക സേന പോരാടുന്ന ഇന്ത്യൻ ജനതയ്ക്ക് മുമ്പിൽ കാഴ്ച്ചവച്ചത്. സമരം പിൻവലിക്കാനുള്ള ഉപാധികൾ എന്ന നിലയിൽ യൂണിയൻ സർക്കാർ അന്ന് അംഗീകരിച്ച ആവശ്യങ്ങളിൽ മിനിമം താങ്ങ് വിലയും, കർഷകർക്കെതിരെ ചാർജ്ജ് ചെയ്ത എല്ലാ കേസുകളും പിൻവലിക്കൽ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ഒന്നു പോലും പാലിക്കാത്ത സാഹചര്യത്തിലാണ് രാജ്യത്തെ തീറ്റിപ്പോറ്റുന്ന കർഷക സേനയ്ക്ക് കൃഷിഭൂമിയിൽ നിന്നും സമരമുഖത്തേക്ക് വരേണ്ടി വന്നത്. സംഘപരിവാർ നവഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള ശക്തമായ പ്രക്ഷോഭത്തിൽ ലോക വ്യാപാര സംഘടന, അഥവാ, WTO യിൽ നിന്നും പുറത്ത് വരിക, സ്വാമിനാഥൻ കമ്മിറ്റി നിർദ്ദേശപ്രകാരമുള്ള സമഗ്രമായ താങ്ങുവില പ്രഖ്യാപിക്കുക, വൈദ്യുതി ഭേദഗതി നിയമം 2023 റദ്ദാക്കുക തുടങ്ങിയവ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷകർ ഇക്കഴിഞ്ഞ ഫെബ്രുവരി 13 ന് ആരംഭിച്ച പ്രക്ഷോഭത്തിൽ ഇന്നാട്ടിലെ മുഴുവൻ തൊഴിലാളി സംഘടനകളും ഐക്യപ്പെട്ട് പോരാടേണ്ടുന്ന ഘട്ടം സമാഗതമായിരിക്കുന്നു എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കെ.ജി. മനോഹരൻ, അബൂബക്കർ ടി.കെ, എം.കെ. ഷിബു, ഇ.വി. ബാലൻ, കെ.വി. സുബ്രഹ്മണ്യൻ, ബഷീർ എ. ജെ എന്നിവർ സംസാരിച്ചു.





Leave a Reply