October 8, 2026

കാട്ടാന ചവിട്ടി കൊന്ന പോളിൻ്റെ മകൾ സോനയുടെ വിദ്യാദ്യാസ ചെലവുകൾ ഏറ്റെടുക്കാൻ സന്നദ്ധമായി ബദ്റുൽഹുദാ  

0
20240219 145132
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കാട്ടാനയുടെ അക്രമത്തിൽ അതിദാരുണമായി മരണപ്പെട്ട പുൽപ്പള്ളി പാക്കം പോളിന്റെ വീടും കുടുമ്പത്തെയും പനമരം ബദ്റുൽ ഹുദാ അക്കാദമി സാരഥികൾ സന്ദർശിച്ചു . ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി,ബദ്റുൽ ഹുദ മാനേജിങ് കമ്മിറ്റി അംഗവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി,വൈ: പ്രസിഡണ്ട് കെ.കെ മമ്മൂട്ടി മദനി ,

സെക്രട്ടറി അബൂബക്കർ തെക്കേടത്ത് എന്നിവർ ആശ്വാസ വാക്കുകളുമായി പോളിന്റെ വീട്ടിലെത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ് ഉൾപ്പെടെ വിവിധ തുറകളിലുള്ളവരും സന്നിഹിതരായിരുന്നു

വനം വകുപ്പിലെ നിത്യ കൂലിക്കാരനായിരുന്ന പോൾ വളരെ പാവപ്പെട്ട കുടുമ്പനാ ഥനായിരുന്നുവെന്ന് മനസിലാക്കാൻ കഴിഞ്ഞു

ആവശ്യമായി വന്നാൽ ഇപ്പോൾ പത്താം തരത്തിൽ പഠിച്ചു കൊണ്ടിരിക്കുന്ന പോളിൻ്റെ ഏക മകൾ സോനയുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാൻ ബദ്റുൽ ഹുദാ അക്കാദമി സന്നദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *