October 7, 2026

50,144 രൂപയുടെ ബില്‍ റദ്ദാക്കാനാവില്ലെന്ന് കെ.എസ്.ഇ.ബി

0
20240219 183314
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: പ്രതിമാസം 500 രൂപ നിരക്കില്‍ വൈദ്യുതി ഉപയോഗിച്ചിരുന്നയാള്‍ക്ക് ലഭിച്ച 50,144 രൂപയുടെ ബില്‍ റദ്ദാക്കാനാവില്ലെന്ന് കെ.എസ്.ഇ.ബി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഉപയോഗം മീറ്ററില്‍ രേഖപ്പെടുത്തി കഴിഞ്ഞാല്‍ പ്രസ്തുത യൂണിറ്റിന് ബില്‍ ചെയ്യുക എന്നതാണ് നിയമപരമായ മാര്‍ഗമെന്നും കെ.എസ്.ഇ.ബി കമ്മീഷനെ അറിയിച്ചു. എന്നാല്‍ ബില്‍ തുക മാസങ്ങളായി അടയ്ക്കാനുള്ള സൗകര്യം ചെയ്യാമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വയറിംഗ് തകരാര്‍ കാരണം എര്‍ത്ത് ലീക്ക് ഉണ്ടായതാണ് ഇത്രയധികം യൂണിറ്റ് രേഖപ്പെടുത്താന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബത്തേരി ചെതലയം സ്വദേശി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *