ലോക സാമൂഹിക നീതി ദിനാചരണം സംഘടിപ്പിച്ചു
തലപ്പുഴ :ലോക സാമൂഹിക നീതി ദിനാചാരണത്തോട് അനുബന്ധിച്ച് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെയും, തലപ്പുഴ പോലീസ് സ്റ്റേഷന്റെയും നേതൃത്വത്തിൽ തലപ്പുഴ പേരിയ ഇരുമനത്തൂർ കാലിമന്ദം പണിയ കോളനിയിൽ വച്ച് ബോധവൽക്കരണ ക്ലാസ്സും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ജന മൈത്രി പോലീസ് ഓഫീസർ അലി സ്വാഗത പ്രസംഗം നടത്തി.ഊര് മൂപ്പൻ വേലായുധൻ അധ്യക്ഷത വഹിച്ചു.. ഡോ അരുൺ ബേബി ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.
ഡോ വന്ദന വിജയൻ ആശംസകൾ അർപ്പിച്ചു.കോളനിയിലെ മുതിർന്ന കാരണവർ രാമൻ നന്ദി രേഖപ്പെടുത്തി.
Leave a Reply