May 10, 2026

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

0
Img 20240221 090209
By ന്യൂസ് വയനാട് ബ്യൂറോ

 

മുപ്പൈനാട്:കാക്കവയൽ കല്ലുപാടിയിൽ കാർ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിന്റെ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായി രുന്ന യുവാവ് മരിച്ചു. കടൽമാട് മേലേകൊയിലോത്ത് ബാലൻ്റെ മകൻ ജയേഷ് (29) ആണ് മരണപ്പെട്ടത്. കാക്കവയലിലെ യൂസ്‌ഡ് കാർ ഷോറൂമിലെ ജീവനക്കാരനായ ജയേഷ് ഷോറൂം അടച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ജയേഷിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായി രുന്നു. ഇന്ന് പുലർച്ചയോടെയാണ് ജയേഷ് മരണപ്പെട്ടത്
ജലജയാണ് മാതാവ്.
ഭാര്യ -നിവ്യ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *