May 20, 2024

വന്യജീവി ആക്രമണത്തിലെ ഇരകൾക്കായി കോടതിയെ സമീപിക്കും : എ എ പി

0
Img 20240221 120738

 

വന്യജീവ

പുൽപള്ളി: വന്യജീവി ആക്രമണ ഇരകൾക്ക് വേണ്ടി ലോക സാമൂഹിക നീതി ദിനത്തിൽ ആം ആദ്മി പാർട്ടി “അതിജീവനം” പൊതുസമ്മേളനം പുൽപള്ളിയിൽ നടത്തി.
ആനയുടെ ആക്രമണത്തിൽ മരണപെട്ട സോമന്റെ കുടുംബാംഗത്തിന് സർക്കാർ വകുപ്പിൽ സ്ഥിര ജോലി ലഭിക്കുന്നതിനും കുടുംബത്തിന് ലഭിക്കേണ്ട സഹായം നേടിയെടുക്കുന്നതിനുമായി കോടതിയെ സമീപിക്കുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡൻ്റ് വിനോദ് മാത്യു വിൽ‌സൺ അറിയിച്ചു.
കൂടി വരുന്ന വന്യജീവി അക്രമങ്ങളിൽ പ്രതിഷേധിച്ചും, ആക്രമിക്കപെട്ടവർക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ആയിരുന്നു പൊതുജന സംഗമം നടത്തിയത്.
ആം ആദ്മി പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന വൈസ് പ്രസിഡ സ്റ്റുമാരായ ഡോ: സെലിൻ ഫിലിപ്പ്, അജി കോളോണിയ , സംസ്ഥാന സെക്രട്ടറിമാരായ നവീൻ ജി നാദാമണി, ജയദേവ് ഗംഗാധരൻ, റെനി സ്റ്റീഫൻ, റാണി ആന്റോ, വനിതാ സംസ്ഥാന പ്രസിഡൻ്റ് ഡോ. സബീന എബ്രഹാം, ഷക്കീറലി, വയനാട് ജില്ലാ സെക്രട്ടറി പോൾസൺ മാത്യു, മനു മത്തായി, ബേബി തയ്യിൽ, അജി അബ്രഹാം, ഷൗക്കത്ത് അലി ഏരോത്ത്, മനോജ് കുമാർ, പി.ടി ബാബു തച്ചറോത്ത്, ഒ.എം തോമസ് ഇവി തോമസ്, കെ.പി.ജേക്കബ്ബ്. കെ. പി,ശ്രീ. ശരൺ ദേവ് , സിന്ദു സന്തോഷ്
എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *