സ്വകൽപ്പറ്റയിൽ സ്വകാര്യ ആശുപത്രി മാലിന്യം തോട്ടിൽ
കൽപ്പറ്റ: സ്വകാര്യ ആശുപത്രിയിലെ മാലിന്യം തോട്ടിലൊഴുക്കുന്നതായി പരാതി. ജനവാസ കേന്ദ്രത്തിന് സമീപത്തുള്ള തോട്ടിലേക്ക് മാലിന്യം ഒഴിക്കുന്നതിനെ രെ മുൻസിപ്പാലിറ്റിയിൽ പരാതി നൽകിയിട്ടും നടപടിയില്ലത്രെ. കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലെ മാലിന്യങ്ങളാണ് ഒഴുക്കിവിടുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. രൂക്ഷമായ ദുർഗന്ധവുമുണ്ട്. ഇവിടെ റോഡ് പണി നടക്കുന്നതിലെ വേസ്റ്റും മാലിന്യവും ഇടകലർന്നു.നടപടിയുണ്ടായില്ലെങ്കിൽ സമരപരിപാടി സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.





Leave a Reply