May 2, 2026

ഒരു പതിറ്റാണ്ട് പോലീസിൻ്റെ കരുത്തായ ടിൻസി ഇനി ഓര്‍മ

0
Img 20240222 190135
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ:പ്രത്യേക പരിശീലനം ലഭിച്ച ടിൻസി എന്ന പോലീസ് എക്സ്പ്ലോസീവ് സ്‌നിഫര്‍ ഡോഗ് ഓര്‍മയായി. വയനാട് പോലീസിന്റെ ഭാഗമായി 10 വർഷത്തെ സേവനത്തിനു ശേഷം ടിൻസി തൃശൂര്‍, കേരള പോലീസ് അക്കാദമിയിലെ ഓൾഡേജ് ഹോം ആയ ‘വിശ്രാന്തി’യില്‍ വിശ്രമജീവിതം അനുഷ്ഠിച്ചു വരികയായിരുന്നു. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നാളെനടക്കും. സിവിൽ പോലീസ് ഓഫിസർമാരായ പി. വി അജിത് കുമാർ, എം. പി പ്രവീൺ (ഐ ആർ ബറ്റാലിയൻ ) എന്നിവരായിരുന്നു ടിൻസിയുടെ ട്രെയിനേഴ്സ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *