May 2, 2026

വന്യമൃഗശല്യം ; മലയോര സംരക്ഷണവേദി സായാഹ്ന ധർണ്ണ സംഘടിപ്പിക്കും

0
20240223 185616
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : രൂക്ഷമായ വന്യമൃഗശല്യം മലയോര സംരക്ഷണവേദി കുട്ടായ്മയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വനത്തിന് പുറത്തുവരുന്ന ശല്യക്കാരായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുക,വെടിവെച്ചു കൊല്ലുന്ന മൃഗങ്ങളെ ഭക്ഷ്യയോഗ്യമായ വയെ ലേലം ചെയ്തു ആവശ്യക്കാർക്ക് നൽകുക,വന്യമൃഗ വിഷയത്തിൽ കേന്ദ്രവും കേരളം തമ്മിൽ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കുക, വന്യമൃഗങ്ങളാൽ കൃഷി നശിച്ച കർഷകർക്ക് യുക്തമായ നഷ്ടപരിഹാരം നൽകുക. അധിനിവേശ സസ്യം വെട്ടിമാറ്റി അവിടെ സ്വാഭാവിക വനം വച്ചുപിടിപ്പിക്കുക എന്നിആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നാളെവൈകുന്നേരം 3 മണി മുതൽ 7 മണി വരെമാനന്തവാടി ഗാന്ധി പാർക്കിൽ സായാഹ്ന ധർണ്ണ നടത്തുന്നത്. വിവിധ കർഷക സംഘടനകൾ, മതസംഘടനകൾ സാംസ്കാരിക സംഘടനകൾ വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ധർണ സമരം നടത്തുകയെന്ന് മലയോര സംരക്ഷണവേദി കുട്ടായ്മ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സുനിൽ മഠത്തിൽ,മഹേഷ് പി വി,സ്വപ്ന ആന്റണി, സജി ജോൺ , വിനു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *