പനവല്ലിയിൽകടുവ ആടിനെ കൊന്നു
പനവല്ലി: കടുവ ആടിനെ കൊന്നു. പനവല്ലി സര്‍വാണി കൊല്ലികോളനിയിലെ ബിന്ദുവിന്റെ ആടിനെയാണ് കടുവ കൊന്നത്. കഴുത്തിനു ആഴത്തിലുള്ള മുറിവുണ്ട്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.പി. അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം മേല്‍നടപടികള്‍ സ്വീകരിച്ചു. കാട്ടിക്കുളം വെറ്ററിനറി ഓഫീസര്‍ ഡോ. അജേഷ് കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്തു. കടുവയെ നിരീക്ഷിക്കുന്നതിനു ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.





Leave a Reply