May 20, 2024

തിരുനെല്ലിയിൽ വിത്തുത്സവവും, ഗോത്ര ഫെസ്റ്റും,

0
20240228 093714

മാനന്തവാടി   : തിരുനെല്ലി ഗ്രാമപഞ്ചായത്ത് വിത്തുത്സവവും, ഗോത്ര ഫെസ്റ്റും, മാർച്ച് 1 മുതൽ 3 വരെ കാട്ടിക്കുളത്ത് വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നെല്ല്, കിഴുങ്ങ് വിളകൾ, പച്ചക്കറികൾ, ചെറു ധാന്യങ്ങൾ, എന്നിവയുടെയും നാടൻ ഇനം വിത്തുകളുടെ പ്രദർശനവും, വിളവെടുപ്പും, വയനാടിൻ്റെ സാംസ്‌കാരിക മേള, സാംസ്‌കാരിക വിദ്യാരംഭം. , ഗോത്രവിഭാഗത്തിൻ്റെ കലാവിഷ്ക്കാരം, ഗാനമേള, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടാകും, മാർച്ച് 1 ന് ഒ.ആർ.കേളു എം.എൽ.എ. മേള ഉദ്ഘാടനം ചെയ്യും. 3ന് നടക്കുന്ന സമാപന സമ്മേളനം ബ്ബോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അസി: സെക്രട്ടറി കെ. മുഹമ്മദ് അഷ്റഫ്, ബേബി മാസ്റ്റർ, രാജേഷ് കൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *