May 20, 2024

കൈതക്കൊല്ലി ചിറയില്‍ തടയണ മത്സ്യകൃഷി ആരംഭിച്ചു

0
20240228 094048

ബത്തേരി : ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ വലിയ ജലാശയങ്ങളിലെ തടയണ മത്സ്യകൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെന്മേനി ഗ്രാമപഞ്ചായത്തിലെ കൈതകൊല്ലി ചിറയില്‍ തടയണ മത്സ്യകൃഷി ആരംഭിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. 8000 വരാൽ മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ജലാശയങ്ങളിലെ തടയണ മത്സ്യകൃഷി, ജലാശയങ്ങള്‍ മത്സ്യകൃഷിക്ക് അനുയോജ്യമാക്കുന്ന വളപ്പു മത്സ്യ കൃഷി പദ്ധതികള്‍ ഫിഷറിസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നുണ്ട്. നെന്‍മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ അധ്യക്ഷയായ പരിപാടിയില്‍ ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ആഷിഖ് ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, നെന്‍മേനി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ സുജാത ഹരിദാസന്‍, ജയമുരളി, വാര്‍ഡ് അംഗങ്ങളായ ഉഷാ വേലായുധൻ, ദീപ ബാബു, ഷെമീര്‍ മാളിക, താളൂര്‍ ഹരിത സംഘം പ്രസിഡന്റ് പോള്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *