കോൺഗ്രസ് നടത്തിയ വെറ്റിനറി കോളജ് മാർച്ചിൽ സംഘർഷം.
പൂക്കോട് :വെറ്ററിനറി കോളേജ് ക്യാമ്പസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പോലീസിനെ മറികടന്ന് പ്രവർത്തകർ ക്യാമ്പസിലേക്ക് കയറാൻ ശ്രമിച്ചു. ഇത് സംഘർഷത്തിൽ കലാശിച്ചു.രമേശ് ചെന്നിത്തല,ടി സിദ്ദിഖ് എംഎൽഎ, കെഎസ സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് ഉൾപ്പെടെയുള്ള നേതാക്കൾ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ്സ്, കെ.എസ്.യു പ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ അണിനിരന്നു.





Leave a Reply