May 9, 2024

സഹചാരി സെൻ്റർ ഉദ്ഘാടനം നാളെ 

0
20240302 202222

 

മാനന്തവാടി : മേഖല എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താഴയങ്ങാടി കേന്ദ്രീകരിച്ച് ആരംഭിക്കുന്ന രോഗികൾക്കായുള്ള സഹചാരി സെൻ്ററിൻ്റെ ഉദ്ഘാടനം നാളെ ( 3 – 3) നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചിരകാല സ്വപ്നമായിരുന്നു മേഖല കമ്മിറ്റിയുടെ കീഴിൽ രോഗികളെ സഹായിക്കാൻ കഴിയുന്ന രീതിയിൽ ഒരു സഹചാരി സെൻ്റർ സ്ഥാപിക്കുക എന്നുള്ളത്.നിരന്തര പരിശ്രമങ്ങളുടെ ഫലമായി നല്ലവരായ സമസ്ത സ്നേഹികൾ കൈകോർത്തപ്പോൾ ആ സ്വപ്നം യാഥാർഥ്യമാവുകയായിരുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു, വൈകുന്നേരം 6.30ന് നടക്കുന്ന ചടങ്ങിൽ

എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസി: സയ്യിദ് ഫക്രുദീൻ തങ്ങൾ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും,  വാർത്താ സമ്മേളനത്തിൽ മേഖല പ്രസി: ഉനൈസ് ഗസ്സാലി ,സെക്രട്ടറി

അബ്ദുൽ ഖാദർ മാസ്റ്റർ. സഹചാരി ജില്ല കൺവീനർ,ശഹീം ഫൈസി ,എം എം ജെറീഷ് , മുസ്തഫ തയ്യുള്ളതിൽ,സിറാജ് ആകാശ്,മുഹമ്മദ് നാഫിൽ എന്നിവർ സംബന്ധിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *