May 11, 2026

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം നാളെ

0
20240302 211716
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ എട്ടിന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ടി സിദ്ധീഖ് എം.എല്‍.എ നിര്‍വ്വഹിക്കും. ജില്ലയില്‍ 864 പോളിയോ ബൂത്തുകളിലായി 59038 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കും.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ താമസമാക്കിയ കുടുംബങ്ങളിലെ 514 കുട്ടികള്‍ക്കും വാക്സിന്‍ നല്‍കും. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 23 ബൂത്തുകള്‍ സജ്ജീകരിച്ചു. മാള്‍, ബാസാര്‍, ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളില്‍ പോളിയോ ബൂത്തുകള്‍ ഒരുക്കി. രാവിലെ 8 മുതല്‍ വൈകിട്ട് അഞ്ച് വരെ തുള്ളിമരുന്ന് നല്‍കും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ദിനീഷ്, ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *