August 1, 2026

മുത്തോലിക്കൽ കുനിയുമ്മൽ പടി റോഡ് പ്രവർത്തി ആരംഭിച്ചു

0
20240307 164113
By ന്യൂസ് വയനാട് ബ്യൂറോ

 

ചെന്നലോട്: പ്രദേശവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട് വാർഡിൽ ഉൾപ്പെട്ട മുത്തോലിക്കൽ കുനിയുമ്മൽ പടി റോഡ് പ്രവർത്തി ആരംഭിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന റോഡിൻറെ പ്രവർത്തി ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും വാർഡ് മെമ്പറുമായ ഷമീം പാറക്കണ്ടി നിർവഹിച്ചു. വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ക്വാളിറ്റി മോണിറ്റർ രാജു, അസി. എൻജിനീയർ ബി ബിജു, ഓവർസിയർ റിഷാന ഷെറിൻ, പി ജെ ജയിൻ, പി ടി മോഹനൻ, നിരപ്പേൽ മത്തായി, ശിവദാസ് പാറക്കുടി, കുര്യൻ ഷാൻബാഗ്, എം എ മേരിക്കുട്ടി, റിനി പ്ലാച്ചേരികുഴി, റഷീന മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *