October 4, 2026

സിദ്ധാർത്ഥിന്റെ മരണം;ജൂഡിഷ്യൽ അന്വേഷണം വേണം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം

0
20240307 212714
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : പൂക്കോട് വെറ്റിനെറി കോളേജിൽ മൃഗീയമായി പീഡനത്തിനിരയായി മരണപ്പെട്ട വിദ്യാർഥി സിദ്ധാർത്ഥിന്റെ മരണം ജൂഡിഷ്യൽ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും വെളിച്ചത് കൊണ്ട് വന്നു ശിക്ഷ ഉറപ്പാക്കണമെന്ന് മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു.ഇഴഞ്ഞു നീങ്ങുന്ന മലയോര ഹൈ വെ നിർമാണവുമായി ബന്ധപ്പെട്ടു മാനന്തവാടി ടൗണിൽ ഏർപ്പെടുത്തിയ ട്രാഫിക് സംവിധാനം ദിവസങ്ങളായി യാത്രക്കാരെ വട്ടം കറക്കി മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിടുന്ന അവസ്ഥയാണന്നും,എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി ഗതാഗതം പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗംമുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഹാരിസ് ഉൽഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് എൻ.നിസാർ അഹമ്മദ്,മണ്ഡലം ഭാരവാഹികളായ,കടവത് മുഹമ്മദ്‌,പി.കെ.അബ്ദുൽ അസീസ്,വി.അബ്ദുള്ള ഹാജി,ഉസ്മാൻ പള്ളിയാൽ,പഞ്ചായത്ത് ഭാരവാഹികളായ കുനിയൻ അസീസ്,ഹാരിസ് കാട്ടിക്കുളം,പുളിക്കണ്ടി നാസർ,കെ.ടി.അഷ്‌ക്കറലി,മൊയിൻ കാസിം,വെട്ടൻ മമ്മൂട്ടി ഹാജി,ബ്രാൻ അഹമ്മദ് കുട്ടി,ജമാൽ,അതിലൻ ഇബ്രാഹിം ഹാജി,കെ.കെ.സി.റഫീഖ്‌,ഏകരത്തു മൊയ്‌ദു ഹാജി,അഷ്‌കർ തിരുന്നെല്ലി,പൂവൻ കുഞ്ഞാബ്ദുല്ല ഹാജി തുടങ്ങിയവർ സംസാരിച്ചു

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *