May 11, 2026

ചാതുര്‍ വര്‍ണ്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം-ബിനോയി വിശ്വം

0
20240308 094817
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: രാജ്യത്തിന്റെ സംസ്കാരത്തെ തകര്‍ത്ത് ചാതുര്‍ വര്‍ണ്യം അടിച്ചേല്‍പ്പിക്കാനാണ് സംഘപരിവാര്‍ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം പറഞ്ഞു. ആനി രാജയുടെ വിജയത്തിനായുളള എല്‍ഡിഎഫ് പാര്‍ലമെന്റ് കമ്മിറ്റി രൂപീകരണ യോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സംസ്കാരം ചത്തു പൊങ്ങിയ ശമാശന ഭൂമിയില്‍ നിന്നാണ് മോദി ഗ്യാരണ്ടികളെ കുറിച്ച് പറയുന്നത്. ബാബറി മസ്‍ജിദിന്റെ ശമശാന ഭൂമിയില്‍ നിര്‍മിച്ച അമ്പലത്തിന്റെ ഉദ്ഘാടനത്തിനുളള ക്ഷണം ഇടതുപാര്‍ട്ടികള്‍ നിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഉറച്ച തീരുമാനം എടുക്കാന്‍ സാധിച്ചില്ല. മഹാത്മാ ഗാന്ധിയുടെ പാര്‍ട്ടിക്ക് ഗോഡ്സെയുടെ പാര്‍ട്ടി വിളിച്ചാല്‍ ചാഞ്ചാട്ടം ഉണ്ടാകാന്‍ പാടില്ല. മതേതര ഭാവിക്കായി എല്‍ഡിഎഫ് ജയിക്കണം. കോണ്‍ഗ്രസ് ഇന്ത്യയെ കാക്കാന്‍ പര്യപാതമല്ലെന്നും അദ്ദേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *